കടൽതീരത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: ലക്ഷദ്വീപിൽ വീണ്ടും കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവിമായി ഭരണകൂടം. കടല്‍തീരത്തോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകി. തീരത്തുനിന്ന് 20 മീറ്ററിന് അകത്തുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്നാണ് നിർദേശം. കവരത്തിയിലേയും മറ്റു ചില ദ്വീപുകളിലേയും നിരവധി കെട്ടിട ഉടമകള്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകളിലെ ഷെഡുകള്‍ പൊളിക്കാന്‍ നീക്കമാരംഭിച്ചിരുന്നു. ചെറിയ ദ്വീപിലെ ഷെഡുകള്‍ പൊളിച്ചുമാറ്റണമെന്ന് ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

