ഇന്ത്യയിൽ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 48,698 പേർക്ക്


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വൻ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 48,698 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,183 മരണങ്ങൾ കൂടി റിപ്പോർ‍ട്ട് ചെയ്തു. 

ഇതോടെ മരണസംഖ്യ 3,94,493ൽ‍ എത്തിയിട്ടുണ്ട്. 64,818 പേർ രോഗമുക്തി നേടി. നിലവിൽ‍  5,95,565 സജീവകേസുകളാണ് രാജ്യത്തുള്ളത്.  രാജ്യത്ത് കോവിഡ് വകഭേദം ഡെൽ‍റ്റ പ്ലസ് വൈറസ് ബാധ വർ‍ദ്ധിക്കുന്നതായുമായാണ് പുതിയ റിപ്പോർട്ടുകൾ. ഇതുവരെ 50 പേർ‍ക്കാണ് ഡെൽ‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed