തുരങ്കത്തിനുള്ളിൽ രാജധാനി എക്സ്പ്രസ് പാളം തെറ്റി
മുംബൈ: ഡൽഹിയിൽനിന്ന് ഗോവയിലേക്ക് വന്ന രാജധാനി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിലാണ് സംഭവം. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽനിന്ന് മഡ്ഗാവ് സ്റ്റേഷനിലേക്ക് വരുന്ന ട്രെയിൻ കാർബൂഡ് തുരങ്കത്തിലാണ് പാളം തെറ്റിയത്.

