സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: പരാതികള്‍ പരിഗണിക്കാൻ പ്രത്യേക സമിതി


ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 30:30:40 സ്‌കീമില്‍ ലഭിക്കുന്ന മാര്‍ക്കില്‍ തര്‍ക്കമുള്ളവരുടെ പരാതി പ്രത്യേക സമിതി പരിഗണിക്കും. സി.ബി.എസ്.ഇ. ആണ് സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. മാര്‍ക്കില്‍ തൃപ്തിയില്ലാവര്‍ക്ക് പരീക്ഷ എഴുതുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. അനുകൂലമായ സമയത്ത് പരീക്ഷ നടത്തും. മെയിന്‍ വിഷയങ്ങളില്‍ മാത്രമാകും പരീക്ഷ. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആ മാര്‍ക്കാകും അന്തിമഫലം. ഓഗസ്റ്റ് 15-നും സെപ്റ്റംബര്‍ 15-നും ഇടയില്‍ പരീക്ഷ നടത്താനാണ് ആലോചനയെന്നും സി.ബി.എസ്.ഇ. പരീക്ഷ കണ്‍ട്രോളര്‍ സുപ്രീം കോടതിയെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed