ഇന്ത്യയിൽ 62,480 പേ​ർ‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു


ന്യൂഡൽ‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 62,480 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,587 പേർ‍ മരിച്ചു. 88,977 പേർ‍ രോഗമുക്തി നേടി. സജീവ കേസുകൾ കഴിഞ്ഞ 73 ദിവസത്തിനിടെ ആദ്യമായി എട്ടു ലക്ഷത്തിൽ താഴെയായി. 7,98,656 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയിൽ‍ കഴിയുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,97,62,793 ആയി. ആകെ 2,85,80,647 പേർ‍ രോഗമുക്തി നേടി. 

കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 3,83,490 ആയി. ഇന്നലെ വരെ 26,89,60,399 പേർ‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  കേരളത്തിലാണ് നിലവിൽ‌ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 12,469 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് രണ്ടാമത്. ഇവിടെ ഇന്നലെ 9,830 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

You might also like

  • Straight Forward

Most Viewed