പോലീസുദ്യോഗസ്ഥനെ മർദിച്ച എംഎൽഎയ്‌ക്കെതിരെ കേസ്
ജയ്പുർ: പോലീസുദ്യോഗസ്ഥനെ മർദിച്ച എംഎൽഎയ്‌ക്കെതിരെ കേസ്. രാജസ്ഥാനിലെ സ്വതന്ത്ര എംഎൽഎ രമില ഖാദിയയാണ് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസ് ഹെഡ് കോൺസ്റ്റബിളിനെ പരസ്യമായി മർദിച്ചത്. ഞായറാഴ്ച രാത്രി വാഹനപരിശോധന നടത്തി വരികയായിരുന്ന ഹെഡ് കോണ്‍സ്റ്റബിൾ മഹേന്ദ്ര നാഥിനോട് ബൈക്കിലെത്തിയ ചെറുപ്പക്കാരന്‍ മോശമായി പെരുമാറിയിരുന്നു. തുടർന്ന് ഇയാൾ എംഎൽഎയെ സ്ഥലത്ത് വിളിച്ചു വരുത്തി.
തുടർന്ന് പോലീസുകാരുമായി വാക്കേറ്റത്തിലേർപ്പെട്ട എംഎൽഎ രമില ഖാദി, മഹേന്ദ്ര നാഥിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തിൽ എംഎൽഎയ്ക്കും കൂടെയുണ്ടായിരുന്ന ചിലർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൈലാഷ് സിംഗ് അറിയിച്ചു.