17 ശശികല അനുകൂലികളെ പാർട്ടിയിൽനിന്നും പുറത്താക്കി അണ്ണാ ഡിഎംകെ


ചെന്നൈ: വി.കെ. ശശികലയുമായി അടുപ്പം പുലർത്തുന്ന നേതാക്കൾക്കെതിരെ നടപടിയുമായി അണ്ണാ ഡിഎംകെ. പാർട്ടി വക്താവ് വി. പുകഴേന്തി അടക്കം 17 ശശികല അനുകൂലികളെയാണ് പാർട്ടിയിൽനിന്നും പുറത്താക്കി. 

ശശികലയ്ക്കുവേണ്ടി ശബ്ദിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ചേർന്ന അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി. മുൻ ഉപമുഖ്യമന്ത്രിയും പാർട്ടി കോ−ഓർഡിനേറ്ററുമായ ഒ. പനീർശെൽവത്തെ നിയമസഭാ കക്ഷി ഉപനേതാവായി തെരഞ്ഞെടുത്തു.

You might also like

Most Viewed