മൂന്ന് മാസത്തിനകം ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ നൽകും

ന്യൂഡൽഹി: മൂന്ന് മാസത്തിനകം ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് കേജരിവാളിന്‍റെ പ്രഖ്യാപനം. നിലവിൽ ഡൽഹിയിൽ ഓക്സിൻ ദൗർലഭ്യമില്ല. രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാനായി മതിയായ ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കേണ്ടതുണ്ടെന്നും കേജരിവാൾ പറഞ്ഞു.