തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ 11 പേർക്ക് ദാരുണാന്ത്യം


ചെന്നൈ: രാജ്യത്ത് കോവിഡിനെ തുടർന്ന് ഓക്സിജൻ ലഭിക്കാതെ മരിച്ചവരുടെ എണ്ണം ഉയരുന്നു. തമിഴ്നാട്ടിൽ നിന്നാണ് പുതിയ ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ 11 പേരാണ് പ്രാണവായു കിട്ടാതെ മരിച്ചത്. മരിച്ചവരിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും മറ്റ് രോഗത്തിന് ചികിത്സയിലുള്ളവരുമുണ്ടെന്നാണ് വിവരം. ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്കൂറോളമാണ് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം നേരിട്ടതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

You might also like

  • Straight Forward

Most Viewed