കണ്ണൂർ വിമാനത്താവളത്തിൽ 17 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 17 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി നസീർ അറസ്റ്റിലായി. കസ്റ്റംസ് ചെക്കിംഗിൽ സംശയം തോന്നിയതിനെത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കവെയാണ് സ്വർണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.