രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി


 

കൊച്ചി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിച്ചത്. കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ചൊവ്വാഴ്ച മുതൽ പെട്രോൾ ഡീസൽ വിലയിൽ വർധനവുണ്ടായി തുടങ്ങിയത്. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില വർധനവുണ്ടായത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 92.74 രൂപയും ഡീസലിന് 87.27 രൂപയുമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed