ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ്

ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലിന് കോവിഡ്. ചെറിയ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും നിരീക്ഷണത്തിൽ പ്രവേശിച്ചുവെന്നും അനിൽ ബൈജാൽ അറിയിച്ചു. താനുമായി സന്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം നിർദേശിച്ചു. ട്വിറ്ററിലൂടെയാണ് ഗവർണർ ഇക്കാര്യം പുറത്തുവിട്ടത്.