കൊറോണയുടെ രണ്ടാം തരംഗം ഗുരുതരം; വീടുകൾക്കുള്ളിലും മാസ്‌ക് ധരിക്കാൻ നിർദ്ദേശം

ന്യൂഡൽഹി: കൊറോണയുടെ രണ്ടാം ഘട്ടം ഗുരുതരമായ രീതിയിൽ വ്യാപിക്കുകയാണെന്ന് വ്യക്തമാക്കി നീതി ആയോഗ്. എല്ലാവരും വീട്ടിലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ പറഞ്ഞു.
രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിതീ ആയോഗിന്റെ പ്രതികരണം.