രാജ്യത്ത് 24 മണിക്കൂറിനിടെ 3.23 ലക്ഷം കോവിഡ് രോഗികള്‍; 2771 മരണം


ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തുടർച്ചയായ ആറാം ദിവസവും രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2771 പേർ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1,97,894 ആയി വർധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 1,76,36,307(1.76കോടി) പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകളിൽ 47.67 ശതമാനവും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടകം, കേരളം, ഡൽഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മരണനിരക്കിലും മഹാരാഷ്ട്രയാണ് മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 524 പേർ മരിച്ചു. തൊട്ടുപിന്നിലുള്ള ഡൽഹിയിൽ 380 മരണവും റിപ്പോർട്ട് ചെയ്തു.

You might also like

Most Viewed