ഓക്സിജൻ വിതരണത്തിന് തടസം നിൽക്കുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഓക്സിജൻ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി ഡൽഹി ഹൈക്കോടതി. ഓക്സിജൻ വിതരണത്തിന് തടസം നിൽക്കുന്നവരെ തൂക്കിക്കൊല്ലുമെന്നും ആരേയും വെറുതെ വിടില്ലെന്നും കോടതി പറഞ്ഞു. രാജ്യത്തേത് കൊവിഡ് തരംഗമല്ല സുനാമിയാണെന്ന് പറഞ്ഞ കോടതി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ മരണനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകൾ നടത്തിയേ മതിയാവൂ എന്ന് നിർദ്ദേശിച്ചു. ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച ഹര്‍ജി ഇന്നും പരിഗണിച്ച ഡൽഹി ഹൈക്കോടതി ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനും ഡൽഹി സര്‍ക്കാരിനും ഒളിച്ചോടാനാവില്ലെന്ന് വ്യക്തമാക്കി.