കൊവിഡ് വ്യാപനം: ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘടന


 

ജനീവ; കൊവിഡ് വ്യാപനത്തിൽ ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവത്കരിച്ചതാണെന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി. വൈറസിന് ഏതറ്റം വരെ പോകാമെന്നതിൻറെ ഉദ്ദാഹരണമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ. പ്രതിദിന മരണനിരക്കിൽ ഇന്ത്യ റെക്കോർഡിലെത്തിയത് രാജ്യത്തിൻറെ വീഴ്ചയാണ്. വാക്‌സിനേഷനും പരിശോധനക്കും ചികിത്സക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്ര ഉയരാൻ കാരണം. ഇന്ത്യയുടെ കൊവിഡ് വ്യാപന തീവ്രതയിൽ താൻ ആശങ്കാകുലനാണെന്നും ജനീവയിൽ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed