മുസഫർ നഗർ കലാപ കേസിലെ പ്രതികളെ വെറുതെ വിട്ടു
മുസഫർ നഗർ കലാപ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. കേസുകൾ പിൻവലിക്കണമെന്ന ഉത്തർ പ്രദേശ് സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. 2013ൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ 62 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പ്രതി ചേർക്കപ്പെട്ടവരെയാണ് വെറുതെ വിട്ടത്. അന്പതിനായിരത്തിൽ അധികം വരുന്ന മുസ്ലിങ്ങൾ പലയിടങ്ങളിലേക്കായി പലായനം ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. എന്നാൽ കേസിന്റെ വിചാരണ പൂർത്തിയാക്കാനോ പ്രതികളെ ശിക്ഷിക്കാനോ ഇതു വരെയും കഴിഞ്ഞില്ല. ഇതിനിടയിലാണ് ബി.ജെ.പി എം.എൽ.എ സംഗീത് സോം, വി.എച്ച്.പി നേതാവ് സാധ്വി പ്രാചി അടക്കമുള്ള 12 പ്രതികളെ വെറുതെ വിടണമെന്ന് ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടത്.

