72330 പുതിയ രോഗികള്‍; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ 72,330 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണ് ഇത്. രാജ്യത്ത് 40,382 പേരാണ് രോഗമുക്തി നേടിയത്. 459 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,22,21,665 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,14,74,683 പേർ ഇതിനോടകം രോഗമുക്തി നേടി. 5,84,055 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,62,927 പേർക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.

