രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​ം


ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിക്കുന്നതായി രാജ്നാഥ് സിംഗ് ട്വിറ്ററിൽ പറഞ്ഞു. രാഷ്‌ട്രപതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എയിംസ് ഡയറക്ടറുമായി സംസാരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു. 

നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച രാഷ്‌ട്രപതിയെ ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി ശനിയാഴ്ച എയിംസിലേക്ക് മാറ്റുകയും ചെയ്തു. രാഷ്‌ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും ആശു പത്രി അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed