അഭ്യൂഹങ്ങൾക്ക് വിരാമം; ശിശിർ അധികാരി ബിജെപിയിൽ ചേർന്നു
കോൽക്കത്ത: സുവേന്ദു അധികാരിയുടെ പിതാവും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന ശിശിർ അധികാരി ബിജെപിയിൽ ചേർന്നു. മിഡ്‌നാപുരിൽ കേന്ദ്രമന്ത്രി അമിത്ഷാ പങ്കെടുത്ത റാലിയിൽ വച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിലെ പ്രമുഖ നേതാവായിരുന്ന സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതിന് പിന്നാലെ ശിശിർ അധികാരിയും ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ശനിയാഴ്ച സിസിർ അധികാരിയുടെ വീട്ടിലെത്തി ബിജെപി നേതാവ് മാണ്ഡവിയ അമിത് ഷായുടെ റാലിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. തുടർന്നുള്ള അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടാണ് അദ്ദേഹം ബിജെപി പാളയത്തിലെത്തിച്ചേർന്നിരിക്കുന്നത്.

