ദേ​ശ്മു​ഖ് രാ​ജി വ​യ്ക്ക​ണ്ടെ​ന്ന് ശ​ര​ദ് പ​വാ​ർ


ന്യൂഡൽഹി: മഹാരാഷ്ട്ര സർക്കാരിനെ വിവാദത്തിലാക്കിയ കത്ത് വിവാദത്തിൽ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ പിന്തുണച്ച് എൻസിപി. ദേശ്മുഖ് രാജി വയ്ക്കണ്ടെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നും ജോലിയിൽ നിന്നും നീക്കിയപ്പോഴാണ് ആരോപണങ്ങൾ ഉയർത്തിയതെന്നും ശരദ് പവാർ വ്യക്തമാക്കി.

പരംബീർ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത വിവാദമായ സാഹചര്യത്തിൽ ശരദ് പാവാർ പാർട്ടി മന്ത്രിമാരുടെയും നേതാക്കന്മാരുടെയും യോഗം വിളിച്ചിരുന്നു. ഡൽഹിയിൽ വിളിച്ച യോഗത്തിലാണ് ഈ തീരുമാനമുയർന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed