കർഷക സമരത്തിൽ പാക് ഇടപെടൽ
ചണ്ഡിഗഡ്: രാജ്യത്തെ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറാൻ പാക്കിസ്ഥാന്‍റെ ശ്രമമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കർഷക പ്രക്ഷോഭം ശക്തമായതിന് ശേഷം പാക്കിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നുവെന്നും അമരീന്ദർ സിംഗ് ആരോപിച്ചു. അതേസമയം, കർഷക സമരം അവസാനിപ്പിക്കുന്നതിന് പുതിയ നിർദേശങ്ങളും അമരീന്ദർ സിംഗ് മുന്നോട്ടുവച്ചു.
നിലവിലെ സാഹചര്യത്തിൽ കാർഷികനിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. എല്ലാ യുദ്ധവും അവസാനിച്ചേ തീരു. രണ്ടാം ലോകമഹായുദ്ധമായാലും ഇവിടെ നടക്കുന്ന കർഷകരുടെ യുദ്ധമായാലും, എല്ലാം എന്നെങ്കിലും അവസാനിച്ചല്ലേ തീരു. പക്ഷെ ആ അവസാനം ചർച്ചകളിലൂടെയായിരിക്കണം. അതല്ലാതെ മറ്റൊരു മാർഗമില്ല,’ അമരീന്ദർ സിംഗ് പറഞ്ഞു.




