ഇനി തെരഞ്ഞെടുപ്പിൽ‍ മത്സരിക്കാനില്ല


ചെങ്ങന്നൂർ: ഇനി തെരഞ്ഞെടുപ്പിൽ‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഖാദി ബോർ‍ഡ് ഉപാദ്ധ്യക്ഷ ശോഭന ജോർ‍ജ്. ചെങ്ങന്നൂരിൽ‍ സജി ചെറിയാന്റെ വിജയത്തിന് വേണ്ടി പ്രവർ‍ത്തിക്കും. ഇടത് മുന്നണിയിൽ‍ ഉറച്ച് നിൽ‍ക്കുമെന്നും ശോഭന ജോർ‍ജ് പറഞ്ഞു.

എംഎൽ‍എ ആയിരുന്നതിനേക്കാൾ‍ കൂടുതൽ‍ ഇപ്പോൾ‍ വ്യക്തികളുമായി കൂടുതൽ‍ ഇടപെടാനും മനസിലാക്കാനും സാധിക്കുന്നുണ്ട്. ചെങ്ങന്നൂരിലെ വികസന പ്രവർ‍ത്തനങ്ങൾ‍ പാതിവഴിയിലാണെന്നും പൂർ‍ത്തികരിക്കാൻ സജി ചെറിയാൻ വിജയിക്കണമെന്നും അവർ‍ പറഞ്ഞു.

ഇടത് മുന്നണിക്ക് തുടർ‍ഭരണം ഉണ്ടാകുമെന്ന് പറഞ്ഞ ശോഭന തനിക്ക് പദവിയിൽ‍ നല്ല പിന്തുണയുണ്ടെന്നും തൃപ്തയാണെന്നും പറഞ്ഞു. ഖാദി ബോർ‍ഡിനെ പരിഷ്‌കരിക്കാൻ സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed