കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ബംഗളൂരു: കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ബംഗളൂരുവിലെത്തിയ മലയാളികളിൽ രോഗം സ്ഥിരീകരിക്കുന്നതായി വാർത്തകൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റാണ് എത്തുന്നവർ കൈവശം വയ്ക്കേണ്ടത്. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.