ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പിലെ മുഖ്യപ്രതി അറസ്റ്റിൽ

ചണ്ഢീഗഡ്: ഹരിയാനയിലെ റോത്തക്കിൽ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പിലെ മുഖ്യപ്രതി അറസ്റ്റിൽ. സുഖ്‌വീന്ദർ സിംഗ് എന്ന പരിശീലകനെ ഡൽഹിയിലെ സമായിപുർ ബദ്‌ലിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗൊഹാന സ്വദേശിയായ സുഖ് വീന്ദർ സിംഗിന് ലൈസൻസുള്ള തോക്കില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിലെ മറ്റ് നാല് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.