മാണി സി. കാപ്പൻ എൻസിപിയിൽനിന്നു രാജിവച്ചു

തിരുവനന്തപുരം: മാണി സി. കാപ്പൻ എൻസിപിയിൽനിന്നു രാജിവച്ചു. എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്. എൻസിപി കേന്ദ്ര നേതൃത്വം ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചതായി മാണി സി. കാപ്പൻ പറഞ്ഞു. തന്നോടൊപ്പമുള്ളവരുടെ യോഗം തിങ്കളാഴ്ച പാലായിൽ ചെരുമെന്നും അതിനു ശേഷം പാർട്ടി പ്രഖ്യാപമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയപാർട്ടി യുഡിഎഫിലെ ഘടകകക്ഷിയാകുമെന്നും കാപ്പൻ അറിയിച്ചു. തനിക്കൊപ്പമുള്ളവർ എൻസിപിയിലെ സ്ഥാനങ്ങൾ ഇന്ന് രാജിവയ്ക്കും. സർക്കാർ നൽകിയ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പൻ വ്യക്തമാക്കി.