കേ​ന്ദ്ര​ത്തി​ന്‍റെ പ​രാ​തി​യി​ൽ ക​ർ​ഷ​ക സ​മ​ര​ഗാ​ന​ങ്ങ​ൾ നീ​ക്കി യൂട്യൂ​ബ്


ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ പരാതിയെ തുടർന്ന് കർഷക പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകര്‍ന്ന പഞ്ചാബി ഗായകൻ കൻവർ ഗ്രെവാളിന്‍റെ ഐലാൻ, ഹിമാത് സന്ധുവിന്‍റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു. കൻവറിന്‍റെ ഗാനം പ്രക്ഷോഭത്തിന്‍റെ സ്വരമായി മാറിയിരുന്നു. നീക്കം ചെയ്യുന്നതുവരെ ഒരു കോടി ആളുകളാണ് കണ്ടത്. കർഷകരാണ് കൃഷിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് മറ്റാരുമല്ല എന്നാണ് ഈ ഗാനത്തിന്‍റെ ഉള്ളടക്കം. കർഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്‍റെ സംഗീത വീഡിയോ നാല് മാസം മുൻപാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഈ ഗാനത്തിന് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായത്. യൂട്യൂബിൽ നിന്ന് ഇവ നീക്കം ചെയ്യാൻ സർക്കാരിന് കഴിയുമെങ്കിലും ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് ഗാനങ്ങൾ മായ്ക്കാൻ കഴിയില്ലെന്ന് കർഷക നേതാക്കൽ പ്രതികരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed