കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം
ന്യൂഡൽഹി: കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ നിലപാട് രാജ്യസഭയെ അറിയിച്ചു. നിയമത്തില്‍ പോരായ്മ ഉള്ളതുകൊണ്ടല്ല ഭേദഗതിയെന്നും കര്‍ഷക സമരം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. കര്‍ഷകരെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചെന്നും രക്തം കൊണ്ട് കൃഷി ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും മന്ത്രി രാജ്യസഭയില്‍ ആരോപിച്ചു.
കര്‍ഷകർ ആവശ്യപ്പെടുന്ന ഭേദഗതികള്‍ നടപ്പിലാക്കാമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ഇന്ന് ഔദ്യോഗികമായി സഭയെ സര്‍ക്കാർ അറിയിക്കുകയായിരുന്നു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. നയപരമായ തീരുമാനങ്ങളാണ് സര്‍ക്കാർ എടുത്തതെന്നും കൃഷി മന്ത്രി പറഞ്ഞു.

