ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കിൽ


ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 8,635 പേർക്ക് മാത്രമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,07,66,245 ആയി. ആകെ രോഗബാധിതരിൽ 1,04,48,406 പേർ രോഗമുക്തരായി. നിലവിൽ 1,63,353 പേരാണ് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,423 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  കൊറോണയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 94 മണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,54,486 ആയി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed