ബജറ്റ് 2020-2021 ഒറ്റ നോട്ടത്തിൽ


1. സ്വർണത്തിന്റെയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു, ലക്ഷ്യം കള്ളക്കടത്തിന് തടയിടൽ

 

2. പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കും.

 

3. അസംസ്‍കൃത ചെമ്പിൻ ഇറക്കുമതി ചുങ്കം 2.5 ശതമാനമാക്കി കുറച്ചു.

 

4. ചിലയിനം ഓട്ടോമൊബൈൽ പാർട്‍സ്‍കളുടെ നികുതി നികുതി 15 ശതമാനമായി ഉയർത്തി.

 

5. പെൻഷനും പലിശ വരുമാനവും മാത്രമുള്ള 75 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാരെ ആദായനികുതിയിയിൽ നിന്ന് ഒഴിവാക്കി.

 

6. ബിപിസിൽ, എയർഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരിവിറ്റഴിക്കൽ 2021−22 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കും.

 

7. ഇരുസംസ്ഥാനങ്ങളിലേയും തോട്ടം തൊഴിലാളികൾക്കായി ആയിരം കോടി അനുവദിച്ചു...

 

8. ഇരുസംസ്ഥാനങ്ങളിലേയും തോട്ടം തൊഴിലാളികൾക്കായി ആയിരം കോടി അനുവദിച്ചു.

 

9. ഇരുസംസ്ഥാനങ്ങളിലേയും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.

 

10. കൊവിഡ് മൂലം വൈകിയ സെൻസസ് നടപടികൾ ഈ വർഷം തുടങ്ങും ഇക്കുറി സെൻസസ് നടക്കുക ഡിജിറ്റൽ മോഡലിൽ ആദ്യ ഡിജിറ്റൽ മോഡലിൽ ആദ്യ ഡിജിറ്റൽ സെൻസസിന് 3758 കോടി രൂപ അനുവദിച്ചു...

 

11. പോർച്ചുഗലിൽ നിന്നും സ്വാതന്ത്ര്യം നേടിയതിൻ്റെ അൻപതാം വാർഷികം ആഘോഷിക്കാൻ ഗോവയ്ക്ക് പ്രത്യേക ഫണ്ട്

 

12. ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാൻ 1500 കോടി.

 

12. ഗവേഷണപദ്ധതികൾക്കായി അൻപതിനായിരം കോടി.

 

14. ഡിജിറ്റൽ പണമിടപാടുകൾ പ്രൊത്സാഹിപ്പിക്കാൻ 1500 കോടിയുടെ പദ്ധതി .

 

15. 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പായി.

 

16. ഏകലവ്യ സ്കൂളുകൾക്ക് നാൽപത് കോടി.

 

17. സമുദ്ര ഗവേഷണ പദ്ധതിക്ക് നാലായിരം കോടി.

 

18. പൊതുസ്വകാര്യ പങ്കാളിത്തതോടെ നൂറ് സൈനിക സ്കൂളുകൾ രാജ്യത്ത് സ്ഥാപിക്കും...

 

19. ലഡാക്കിൽ ലേ ആസ്ഥാനമാക്കി കേന്ദ്രസർവ്വകലാശാല സ്ഥാപിക്കും.

 

20. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി 15000 സ്കൂളുകൾ നവീകരിക്കും.

 

21. കൊച്ചി, ചെന്നൈ,വിശാഖപട്ടണം, പാരാദ്വീപ്, തുറമുഖങ്ങൾ വികസിപ്പിക്കും.

 

22. വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുൻപോട്ട് പോകും...

 

23. സംഭരണത്തിൻ്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് പ്രയോജനപ്പെടുത്തും.

 

24. ഗോതന്പ് സംഭരണത്തിനായി കർഷകർക്ക് 75,060 കോടിയുടെ പദ്ധതി നടപ്പാക്കി.

 

25. വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 ലക്ഷം കോടി ചെലവഴിക്കും.

 

26. കർഷക വായ്പയ്ക്കായി 16.5 ലക്ഷം കോടി വകയിരുത്തി.

 

27. ഗ്യാസ് വിതരണ ശൃംഖലയിലേക്ക് നൂറ് നഗരങ്ങളെ കൂടി ഉൾപ്പെടുത്തും.

 

28. ഊർജ്ജമേഖലയ്ക്ക് 3.05 ലക്ഷം കോടി വകയിരുത്തി.

 

29. യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും കൂടുതൽ കപ്പലുകളെ  ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നടപടിയെടുക്കും.

 

30. റെയിൽവേയ്ക്ക് 1.10 കോടി രൂപ  വികസനപദ്ധതികൾക്കും.1.7 ലക്ഷം കോടി വികസനപ്രവർത്തനങ്ങൾക്കുമായി അനുവദിച്ചു.

 

31. പൊതുമേഖല സ്ഥാപനങ്ങളും കിട്ടക്കാടം തിരിച്ചു പിടിക്കാനും കൈകാര്യം ചെയ്യാനും പുതിയ രണ്ട് കന്പനികൾ രൂപീകരിക്കും. അസറ്റ് റീകൺസ്ട്രഷൻ കന്പനിയും അസറ്റ് മാനേജ്മെൻ് കന്പനിയും നിലവിൽ വരും.

 

32. രണ്ടാം നിര− മൂന്നാം നിര നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കന്പനികളെ ഏൽപിക്കും.

 

33. രണ്ട് പൊതുമേഖല ബാങ്കുകളിലെ ഓഹരികളും വിറ്റൊഴിയും.

 

34. രാജ്യത്തെ പ്രധാന തുറമുഖങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും.

 

35. ഉജ്വല യോജന പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും.

 

36. നൂറ് ജില്ലകളിൽ കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും.

 

37. ജമ്മു കശ്മീന് വാതക പൈപ്പ് ലൈൻ പദ്ധതി.

 

38. സോളാർ എനർജി കോർപ്പറേഷന് ആയിരം കോടി രൂപയുടെ അധിക സഹായം.

 

39. ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിച്ചു കളയാൻ സ്ക്രാപ്പിംഗ് പോളിസി പ്രഖ്യാപിച്ചു.

 

40. സ്വകാര്യ വാഹനങ്ങൾ 20 വർഷം കഴിഞ്ഞും, കൊമേഴ്സ്യൽ വാഹനങ്ങൾ 15 വർഷം കഴിഞ്ഞും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.

 

41. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63246 കോടി.

 

42. ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി.

 

43. നാഗ്പൂർ മെട്രോയ്ക്ക് 5900 കോടി.

 

44. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു.

 

45. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ.

 

46. പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ.

 

47. തമിഴ്നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു.

 

48. ആരോഗ്യമേഖലയിൽ 64,180 കോടിയുടെ പുതിയ പാക്കേജ്.

 

49. ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ടു വരുമെന്നും ധനമന്ത്രി.

 

50. കൂടുതൽ വാക്സീനുകൾ ഉത്പാദിപ്പിക്കും. രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും.

 

51. 15 എമർജൻസി ഹെൽത്ത് സെൻ്ററുകൾ സ്ഥാപിക്കും.

 

52. നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കും.

 

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed