അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവ്വഹിക്കും
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. എറണാകുളം കലൂരാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് അമ്മ പ്രസിഡന്റ് മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. കോവിഡ് മാനദണ്ധങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങിൽ നൂറ് പേർക്കാവും പ്രവേശനം. സംഘടന പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾ പിന്നിടുന്പോഴാണ് ആസ്ഥാനമന്ദിരം പൂർത്തീകരിച്ചിരിക്കുന്നത്.

