മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ കാരാഡിലുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. എട്ട് പേർക്ക് പരിക്ക്. പുനെ സ്വദേശികളായ ഗുസ്തിക്കാരാണ് മരിച്ച മൂന്നു പേരും. കോലാപുരിൽ നിന്നും മടങ്ങി വരവെ ഇവർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

