മാസ്റ്റർ സിനിമ ചോർച്ച: 400 വ്യാജ സൈറ്റുകൾ നിരോധിച്ച് മദ്രാസ് ഹൈക്കോടതി


 

ചെന്നൈ: റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്‍റെ രംഗങ്ങൾ പുറത്തായ സംഭവത്തിൽ നിർണായ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. 400 വ്യാജ സൈറ്റുകൾ നിരോധിച്ചു. ഇതു സംബന്ധിച്ച് ടെലികോം സേവന ദാതാക്കൾക്കാണ് കോടതി നിർദേശം നൽകിയത്. സോഷ്യൽ മീഡിയയിലൂടെ സിനിമയിലെ രംഗങ്ങൾ പ്രചരിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്കു ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് സിനിമയിലെ രംഗങ്ങൾ ചോർന്നത്. സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവർത്തകരും അഭ്യർഥിച്ചിരുന്നു. 1.5 വർഷത്തെ അധ്വാനം ഇല്ലാതാക്കരുതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed