ബഹ്റൈൻ സി.എച്ച് സെന്ററിന് പുതിയ ഭാരവാഹികൾ


 

മനാമ: മുസ്ലിം ലീഗിന്റെ ആതുര രംഗത്തെ സ്വന്തന സ്പർശമായ സി.എച്ച് സെന്ററിന്റെ പ്രവർത്തങ്ങൾക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സി.എച്ച് സെന്റർ ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെഎംസിസി സംസ്ഥാന ട്രഷറർ കുട്ടൂസ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു യോഗം കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് എസ്‌.വി ജലീൽ ഉദ്‌ഘടനം ചെയ്തു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങൽ, ഓർഗനൈസിംഗ് സെക്രെട്ടറി കെ.പി മുസ്തഫ, വൈസ് പ്രസിഡന്റ്മാരായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഷാഫി പാറക്കട്ട എന്നിവരും സംസാരിച്ചു. എസ്.വി ജലീൽ പ്രസിഡണ്ടായും, ടിപ്പ് ടോപ്പ് ഉസ്മാൻ വർക്കിങ്ങ് പ്രസിഡണ്ടായും, പി.കെ ഇസ്ഹാഖ് ജനറൽ സെക്രട്ടറിയായും, കുട്ടൂസ മുണ്ടേരി ട്രഷററായുമാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed