അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ മലയാളി പിടിയിൽ
ജംഷദ്‌പൂർ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ മലയാളി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ അബ്ദുൾ മജീദ് കുട്ടിയാണ് പിടിയിലായത്. 24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡിലെ ജംഷദ്‌പൂരിൽ നിന്നുമാണ് അബ്ദുൽ മജീദ് കുട്ടിയെ അറസ്റ്റ് ചെയ്തത്. 1997 ലെ റിപ്പബ്ലിക് ദിനത്തിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.
