രേഷ്മ മറിയം റോയ് ഇനി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ട: യുവാക്കളെ നേതൃസ്ഥാനങ്ങളിലേക്ക് ഉയർത്തുന്ന ഇടതുപക്ഷത്തിന്റെ മികച്ച മാതൃകയ്ക്ക് മറ്റൊരു ഉദ്ദാഹരണം കൂടി. കോന്നി അരുവാപ്പുലം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് അട്ടിമറി വിജയം നേടിയ രേഷ്‌മ മറിയം റോയിയെ തേടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് എത്തിയിരിക്കുന്നത്. യുഡിഎഫിൽ നിന്നും ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ഇടതുപക്ഷ മുന്നണി രേഷ്‌മയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി മാറിയിരിക്കുകയാണ് ഈ 21കാരി. തന്റെ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി രേഷ്മ 21 വയസ് തികയാനായി കാത്തിരുന്നത് വാർത്തയായിരുന്നു.
