മുതിർന്ന പൗരന്മാർക്ക് തൊഴിൽ അവസരങ്ങളൊരുക്കാനുളള പദ്ധതിയുമായി കേരള സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് തൊഴിൽ അവസരങ്ങളൊരുക്കാനുളള പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത 50−65 പ്രായപരിധിയിലുള്ളവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നവജീവൻ എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംരംഭങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ സബ്‌സിഡിയോടുകൂടി വായ്പ അനുവദിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.
