റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത 150 സൈനികർക്ക് കൊവിഡ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സൈനികരിൽ കൊവിഡ് സ്ഥിരീകരിച്ച സൈനികരുടെ എണ്ണം 150 ആയി. ഇവരെ തലസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈനികർ കഴിഞ്ഞ ഒന്നര മാസമായി പരിശീലനവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ഉണ്ട്. ഇതിനിടെ നടത്തിയ പരിശോധനയിലാണ് നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ പലർക്കും രോഗ ലക്ഷണമുണ്ടായിരുന്നില്ല. പലർക്കും പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നു. അതുകൊണ്ട് തന്നെ രോഗം കൂടുതൽ പേരിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നതും ആശങ്കക്ക് ഇടയാക്കുന്നുണ്ട്. ആർമി ഡേ പരേഡിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കി.
