2001ലെ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


ന്യൂഡൽഹി: പാർലമെന്‍റ് ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001ലെ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാർലമെന്‍റിനെ സംരക്ഷിക്കാനായി ജീവൻ നഷ്ടപ്പെട്ടവരുടെ വീര്യവും ത്യാഗവും ഞങ്ങൾ ഓർക്കുന്നുവെന്നും,  ഇന്ത്യ എപ്പോഴും അവരോട് നന്ദിയുള്ളവരായിരിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. 

2001 ഡിസംബർ 13നാണ് പാർലമെന്‍റിന് നേരെ ഭീകരർ നിറയൊഴിച്ചത്. രാജ്യസഭയിലേയും ലോക്സഭയിലെയും നടത്തിപ്പ് ക്രമങ്ങൾ നിർത്തിവച്ച വേളയിലായിരുന്നു അക്രമണം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed