നടി വിജയശാന്തി കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചു: ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്


ഹൈദരാബാദ്: നടി വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. വിജയശാന്തി തിങ്കളാഴ്ച ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി. അംഗത്വം സ്വീകരിക്കുക. ഇതിനു മുന്പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബിജെപി അദ്ധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിക്ക് തിരിച്ചിട്ടുമുണ്ട്. ഒക്ടോബറില്‍ നടി ഖുഷ്ബുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed