രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ആഘോഷമാക്കി രജനി മക്കൾ മൺറം
മനാമ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം ആഘോഷമാക്കി ബഹ്റൈനിലെ രജനി മക്കൾ മൺറം. സംഘടന സെക്രട്ടറി സുരേഷ് കാലടിയുടെ നേതൃത്വത്തിൽ ജുഫൈർ ഗേറ്റ് ഹൊട്ടലിൽ വെച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പരിപാടി നടന്നത്. കേക്ക് കട്ടിങ്ങ് അടക്കമുള്ള ചടങ്ങിൽ ഭാരതി വേണുഗോപാൽ, രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

