ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,376 പേർക്ക് കൂടി കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 44,376 പേർക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 481 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 92.22 ലക്ഷമായി വർദ്ധിച്ചു.1.34 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ 4.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 86.42 ലക്ഷം പേർ രോഗമുക്തരായിട്ടുണ്ട്. ഡൽഹിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6224 പേർക്ക്. മഹാരാഷ്ട്രയിൽ 5439 പേർക്കും കേരളത്തിൽ 5420 പേർക്കും 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചു.

