എ.കെ ആന്റണിക്ക് കൊവിഡ്
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവും കുടുംബാംഗങ്ങളും നിരീക്ഷണത്തിലായിരുന്നു. എ.കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയാണ് ഫേസ്‌ബുക്കിലൂടെ വിവരം പങ്കുവച്ചത്.

