2030ഓടെ ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു


ലണ്ടൻ: 2030ഓടെ ബ്രിട്ടണിൽ പെട്രോൾ-ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് പരന്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഹൈബ്രിഡ് വാഹനങ്ങൾ തുടർന്നും അനുവദിക്കും. രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040-ഓടെ പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പിന്നീട് ഇത് 2035-ലേക്ക് മാറ്റിയിരുന്നു. ഏറ്റവുമൊടുവിലെ പ്രഖ്യാപനം അനുസരിച്ച് 2030ൽ തന്നെ പരന്പരാഗത ഇന്ധനങ്ങൾ കരുത്തേകുന്ന കാർ, വാൻ തുടങ്ങിയ വാഹനങ്ങൾ നിരോധിക്കുമെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed