"ഞങ്ങൾക്ക് ഇത്രയും വലിയ ഫ്രീ പബ്ലിസിറ്റി തന്നതിന് ഒത്തിരി നന്ദി" വിജയദശമി ആഘോഷത്തിൽ പാറ്റയുടെ കോലം കത്തിക്കാനുള്ള തീരുമാനത്തിൽ പ്രതികരിച്ച് സിജെപി
ശാരിക
ന്യൂഡൽഹി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി രാവണനൊപ്പം 30 അടി ഉയരമുള്ള കൂറ്റൻ 'പാറ്റയുടെ' കോലവും കത്തിക്കാനുള്ള ഡൽഹി രാംലീല കമ്മിറ്റിയുടെ നീക്കത്തിന് രസകരമായ മറുപടിയുമായി സിജെപി രംഗത്ത്. "ഞങ്ങൾക്ക് ഇത്രയും വലിയ ഫ്രീ പബ്ലിസിറ്റി തന്നതിന് ഒത്തിരി നന്ദിയുണ്ട് കേട്ടോ!" എന്നായിരുന്നു സംഭവത്തോട് സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ പ്രതികരണം. ഡൽഹി പീതംപുരയിലെ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് ഒക്ടോബർ 20-ന് രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവർക്കൊപ്പം അഴുക്കിന്‍റെ പ്രതീകമായി പാറ്റയുടെ കോലവും കത്തിക്കാൻ തീരുമാനിച്ചത്.
നഗരത്തിൽ ശുചിത്വ സന്ദേശം പ്രചരിപ്പിക്കാനാണ് ഈ വേറിട്ട 'പാറ്റ ദഹനം' എന്നാണ് സംഘാടകരായ ബിജെപി എംഎൽഎ അശോക് ഗോയൽ ദേവരാഹയുടെ വാദം. സുപ്രീംകോടതി പരാമർശത്തെ തുടർന്ന് രൂപീകരിച്ച തങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തിന് യാതൊരു ചെലവുമില്ലാതെ ഇത്രയും വലിയ പരസ്യം സംഘാടകർ തന്നെ ഒപ്പിച്ചു തന്നതിന്‍റെ സന്തോഷത്തിലാണ് സിജെപി പ്രവർത്തകർ. രാവണന്‍റെ കൂടെ തങ്ങളുടെ 'പ്രതീകമായ' പാറ്റയ്ക്കും ഡൽഹിയിലെ പ്രധാന വേദിയിൽ ഇടം നൽകിയതിൽ സംഘാടകരോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് സിജെപി പരിഹാസരൂപേണ വ്യക്തമാക്കുന്നത്.
ിേ്ി

