ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്; പാകിസ്താനുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ്


ശാരിക

ദുഷാൻബെ: ദുഷാൻബെയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഗവർൺമെന്റ് മേധാവികളുടെ കൗൺസിൽ യോഗത്തിൽ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ആവർത്തിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തി. സമാധാനത്തിനും വികസനത്തിനും വലിയ ഭീഷണിയാണ് ഭീകരവാദമെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിരപരാധികളുടെ ജീവനെടുക്കുന്നതിനൊപ്പം നിക്ഷേപത്തെയും വ്യാപാരത്തെയും ഇത് തകർക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഭീകരവാദത്തിന് ഒരു തരത്തിലുള്ള ന്യായീകരണവും നൽകാനാകില്ലെന്നും, അതിനെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

ഭീകരർക്ക് സാമ്പത്തിക സഹായവും പിന്തുണയും സുരക്ഷിത താവളങ്ങളും നൽകുന്നവർക്ക് യാതൊരു സ്ഥാനവുമില്ലെന്നും ഭീകരവാദത്തിന്റെ മുഴുവൻ ശൃംഖലയും കൂട്ടത്തോടെ തകർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനിൽ നിന്ന് വീണ്ടും ഭീകരാക്രമണങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കും സമാധാനപരമായ പരിഹാരങ്ങൾക്കുമാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെങ്കിലും, ഇന്ത്യയുടെ ഈ സമാധാനബോധത്തെ ദൗർബല്യമായി കാണരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബാലാകോട്ട് വ്യോമാക്രമണവും സർജിക്കൽ സ്ട്രൈക്കുകളും ഭീകരവാദത്തിന്റെ ഉറവിടങ്ങളിലേക്ക് നേരിട്ട് കടന്നുചെന്നുള്ള ഇന്ത്യയുടെ ശക്തമായ സമീപനത്തിന്റെ പ്രതീകങ്ങളാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

article-image

േ്ിേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed