ഇത് അവസാന തിരഞ്ഞെടുപ്പ്; വിരമിക്കല്‍ പ്രഖ്യാപനവുമായി നിതീഷ് കുമാര്‍
പാറ്റ്ന: രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പെന്ന് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേ അദ്ദേഹം പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാനദിനമാണ് ഇന്ന്. ശനിയാഴ്ച തെരഞ്ഞെടുപ്പാണ്. ഇത് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പാണെന്നും നിതീഷ് കുമാർ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ അവസാന പരസ്യപ്രചാരണദിനത്തിലാണ് നിതീഷ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 78 മണ്ഡലങ്ങളിലെ ജനങ്ങളാണ് ബൂത്തിലെത്തുന്നത്. 15 ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 78 മണ്ഡലങ്ങളിലായി ആകെ 1,195 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം.

