കേരളത്തിൽ 6,820 പുതിയ കോവിഡ് രോഗികൾ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7699 പേർ രോഗമുക്തി നേടി. 26 കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പത്രസമ്മേളത്തിൽ അറിയിച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.2 ശതമാനമാണ്. പുതിയ രോഗികളിൽ 5935 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 730 പേരുടെ രോഗ ഉറവിടം അറിയില്ല.

84,087 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,919 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ- 900, കോഴിക്കോട്- 828, തിരുവനന്തപുരം- 756, എറണാകുളം- 749, ആലപ്പുഴ- 660, മലപ്പുറം- 627, കൊല്ലം- 523, കോട്ടയം- 479, പാലക്കാട്- 372, കണ്ണൂർ- 329, പത്തനംതിട്ട- 212, കാസർഗോഡ്- 155, ഇടുക്കി- 116, വയനാട്-114.

You might also like

  • Lulu Exchange
  • Straight Forward

Most Viewed