കാഷ്മീരിൽ ഹിസ്ബുൾ മുജാഹുദ്ദീൻ തലവനെ വധിച്ചു


ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഹിസ്ബുൾ മുജാഹുദ്ദീൻ തലവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഹിസ്ബുൾ കമാൻഡർ സെയ്ഫുള്ളയാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ മെയ് മാസത്തിൽ റിയാസ് നായികു കൊല്ലപ്പെട്ടതിനു ശേഷം ഹിസ്ബുള്ളയുടെ തലവനായ ആളാണ് സെയ്ഫുള്ള. സൈന്യത്തിനെതിരെ നടന്ന നിരവധി ആക്രമണങ്ങളിൽ പ്രതിയാണ്. കാഷ്മീരിലെ കൊടുംകുറ്റവാളികളിൽ പ്രധാനിയെന്ന് പോലീസ് വിശേഷിപ്പിക്കുന്ന ആളാണ് സെയ്ഫുള്ള. ഭീകരവാദത്തിനെതിരായ വലിയ വിജയമാണിതെന്ന് പോലീസ് പറഞ്ഞു. 

തെക്കൻ കാഷ്മീരിൽനിന്ന് ശ്രീനഗറിലേക്ക് സെയ്ഫുള്ള എത്തിയിട്ടുണ്ടെന്നും ഒരു വീട്ടിൽ ഒളിവിലുണ്ടെന്നും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed