റോഷ്‌നി നിയമ പ്രകാരം ക്രയവിക്രയം ചെയ്ത ഭൂമി ആറ് മാസത്തിനുള്ളിൽ പിടിച്ചെടുക്കാൻ ഉത്തരവിറക്കി ജമ്മു ഭരണകൂടം


ശ്രീനഗർ : ഫറൂഖ് അബ്ദുള്ള സർക്കാരിന്റെ കാലത്തെ റോഷ്‌നി നിയമത്തിന് കീഴിൽ നടത്തിയ ഭൂമിയുടെ ക്രയവിക്രയങ്ങൾ അസാധുവാക്കി ജമ്മു കശ്മീർ ഭരണകൂടം. റോഷ്‌നി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ജമ്മു കശ്മീർ ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് നിയമം അസാധുവാക്കിയിരിക്കുന്നത്. കൈവശക്കാരന് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്ന നിയമമാണ് റോഷ്‌നി. നിയമം അസാധുവാക്കിയ സാഹചര്യത്തിൽ ഇതിന് കീഴിൽ നൽകിയ ഉടമസ്ഥാവകാശം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി

ജമ്മു കശ്മീർ ലഫ്, മനോജ് സിൻഹ ഉത്തരവ് പുറപ്പെടുവിച്ചു. നിയമത്തെ മറയാക്കി ഏക്കർ കണക്കിന് ഭൂമി കയ്യേറുകയും, തരംമാറ്റുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം മുഴുവനായി തിരിച്ചു പിടിക്കണമെന്നാണ് മനോജ് സിൻഹയുടെ കർശന നിർദ്ദേശം.
ആറ് മാസത്തിനുള്ളിൽ ഭൂമി തിരിച്ചു പിടിക്കണമെന്നാണ് ലഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിൽ പറയുന്നത്. ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികൾ നിരീക്ഷിക്കാൻ റെവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് മനോജ് സിൻഹ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരിക്കേ 2001 ലാണ് കൈവശക്കാരന് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്ന റോഷ്‌നി നിയമം കൊണ്ടുവന്നത്. നിയമം കൊണ്ടുവന്നത് അന്ന് തന്നെ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

You might also like

  • NEC

Most Viewed